ഒരു രൂപ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ മർദ്ദിച്ചു ; പേരൂര്‍ക്കടയില്‍ സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയിൽ. സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് പിടിയിലായത്. സുനില്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്.

Advertisements

കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. ഒരുരൂപ ബാക്കി ചോദിച്ചതിനായിരുന്നു മര്‍ദ്ദനം ഷിറാസിന്‍റെ മൊഴിയെടുക്കും. യുവാവിനെ ബസിനുള്ളില്‍വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Hot Topics

Related Articles