തൃശൂർ : ജാതി മത ഭേദമന്യേ കേരളം ആഘോഷിക്കുന്ന തൃശൂർ പൂരത്തിൽ സംഘപരിവാർ അജണ്ട ഒളിച്ച് കടത്താൻ ശ്രമം എന്ന് സോഷ്യൽ മീഡിയ. തൃശൂര്‍ പൂരം സ്‌പെഷ്യല്‍ കുടയില്‍ വിഡി സവര്‍ക്കറുടെ ചിത്രം ഉൾപ്പെട്ടതാണ് വിവാദമായത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരും, രാജ്യത്തെ നവോത്ഥാന നായകരുടേയും ചിത്രങ്ങളുള്ള കുടയായ ആസാദി കുടയിലാണ് ആര്‍ എസ് എസ് ആചാര്യന്‍ വി ഡി സവര്‍ക്കറുടെ ചിത്രമുളളത്.
പൂരത്തിലെ ആകര്‍ഷണീയമായ തെക്കേനടയിലെ കുടമാറ്റത്തില്‍ ഉയര്‍ത്താനുള്ള സ്പെഷല്‍ കുടകളില്‍ ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറുടെ സവര്‍ക്കറുടെ ചിത്രം വന്നതാണ് വിവാദമായത്. ചമയങ്ങളുടെ പ്രദര്‍ശനത്തില്‍ സവര്‍ക്കറുടെ ചിത്രം ആലേഖനം ചെയ്ത കുടയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗാന്ധിയും വിവേകാനനന്ദനും സുഭാഷ് ചന്ദ്രബോസും മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമികളും അടക്കമുളഅളവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള കുടകള്‍ക്കിടയിലാണ് സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെട്ടിരിക്കുന്നത്. പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ സമൂഹമാധ്യമത്തിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മതഭേദങ്ങള്‍ക്കും കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്നായി ആഘോഷിക്കുന്നതാണ് തൃശൂര്‍ പൂരം. വലിപ്പ ചെറുപ്പമോ ജാതി മത ഭേദങ്ങളോ കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങളോ തൃശൂര്‍ പൂരത്തിന്റെ ഭാഗമാകാന്‍ സംഘാടകര്‍ പോലും ഇതുവരെയും തയ്യാറായിരുന്നില്ല. ഇതാദ്യമായിട്ടാണ് ഈ നീക്കം. സവര്‍ക്കറുടെ ചിത്രമുള്ള കുടകള്‍ ഇടം നേടിയത് യാദൃശ്ചികമല്ലെന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റ ആന ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് ബി ജെ പി നേതാവ് സുരേഷ് ഗോപിയാണ് ആസാദിക്കുട പ്രദര്‍ശിപ്പിച്ചത്. ഇതോടെ ആസാദി കുടയില്‍ വി ഡി സവര്‍ക്കര്‍ ഇടം നേടിയതിനെ ചൊല്ലി സമൂഹമാദ്ധ്യമങ്ങളില്‍ വാദപ്രതിവാദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആരോപിക്കുന്നത്.