ആലപ്പുഴ കൈനകരിയിൽ ഹൗസ് ബോട്ടിൽ നിന്നും കായലിൽ വീണ് ഒരാളെ കാണാതായി; കാണാതായത് പന്തളം സ്വദേശിയെ

ആലപ്പുഴ: കൈനകരിയിൽ വിനോദ സഞ്ചാരത്തിനായി ഹൗസ് ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിൽ വീണ് പന്തളം സ്വദേശിയെ കാണാതായി. ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരൻ പന്തളം സ്വദേശിയായ അബ്ദുൾ മനാഫിനെയാണ് വെള്ളത്തിൽ വീണ് കാണാതായത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഇറിഗേഷൻ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ആലപ്പുഴ കൈനകരിയിൽ വിനോദ സഞ്ചാരത്തിനായി എത്തുകയായിരുന്നു. തുടർന്ന്, ഇവർ യാത്ര ചെയ്യുന്നതിനിടെ അബ്ദുൾ മനാഫിനെ ഹൗസ് ബോട്ടിൽ നിന്നും വെള്ളത്തിൽ വീണ് കാണാതാകുകയായിരുന്നു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles