പി.സി ജോർജിന് ഇനി അഭയം നൽകുക ബി.ജെ.പി; ജോർജിന് കേന്ദ്രത്തിൽ സ്ഥാനം നൽകി ക്രൈസ്തവ സഭയെ വരുതിയിലാക്കാൻ ബി.ജെ.പി നേതൃത്വം; പദ്ധതികൾ ഇങ്ങനെ

തിരുവനന്തപുരം ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തോടെ യു.ഡി.എഫിലേക്കും എൽ.ഡി.എഫിലേക്കുമുള്ള പ്രവേശനകവാടം അടഞ്ഞ പി.സി. ജോർജിനു ബി.ജെ.പി. അഭയം നൽകും . അവർ വാതിൽ തുറന്നിട്ടു. മുമ്പൊരിക്കൽ ബി.ജെ.പിയെ പിന്തുണച്ചിട്ടുള്ള ജോർജ്ജ് ഇപ്പോൾ എല്ലാ മുന്നണിയും തഴഞ്ഞതോടെ ഒറ്റപ്പെട്ട് എങ്ങോട്ട് പോകണമെന്നറിയാതെ നിൽക്കുമ്പോഴാണ് ഒറ്റ പ്രസംഗത്തോടെ ബി.ജെ.പി. ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുന്നത്.

Advertisements

കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫിനെയും യു ഡി എഫിനെയും ബിജെപി യെയും സമീപിച്ചിരുന്നു . ആരും കൈകൊടുത്തില്ല ബിജെപി പോലും . ഇപ്പോൾ ബിജെപി നേതാക്കൾ
ഉറക്കെപ്പറയാൻ മടിച്ചത് ജോർജ് തുറന്നുപറഞ്ഞെന്നു പറയുന്ന ബി.ജെ.പി. പ്രവർത്തകരുടെ വികാരം ജോർജിനൊപ്പമാണ്.
15-നു കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജോർജിനെ ബിജെപിയുടെ ഭാഗമാക്കുന്നതിനുള്ള അനുമതി നൽകും. ലൈംഗികപീഡനക്കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനൊപ്പം നിന്ന ഏക നേതാവായ ജോർജിനു കേരളത്തിലെ ബിഷപ്പുമാർക്കിടയിൽ സ്വീകാര്യതയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതു പ്രയോജനപ്പെടുത്തി കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ ആകർഷിക്കാനാണു ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി. കേരളത്തിലെ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകൾ സമാഹരിക്കാനായി ഏറെ കാലമായി ബി.ജെ.പി. ശ്രമം തുടങ്ങിയിട്ട്. അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയാക്കിക്കൊണ്ടു നടത്തിയ നീക്കവും ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ ജോർജിനെ ഉപയോഗിച്ച് ക്രിസ്ത്യൻ വിഭാഗങ്ങളെ പാട്ടിലാക്കാനുളള പദ്ധതിയാണു ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി ജോർജിനെ കാത്തിരിക്കുന്നത് വലിയ പദവികളാണെന്നാണു സൂചന.

മധ്യകേരളത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങളെ അണിനിരത്തിയുള്ള പാർട്ടി രൂപീകരിക്കാനുളള നീക്കങ്ങൾക്കും ജോർജ്ജ് മുതൽക്കൂട്ടാകും . നിലവിൽ മധ്യകേരളത്തിലെ ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസും വിവിധ കേരളാ കോൺഗ്രസ് പാർട്ടികളും വീതിച്ചെടുക്കുന്ന നിലയാണുള്ളത്. ഇതിലൊരു വീതം ക്രിസ്ത്യൻ പാർട്ടിയിലൂടെ സമാഹരിക്കാൻ കഴിഞ്ഞാൻ എൻ.ഡി.എയുടെ അടിത്തറ വിപുലപ്പെടുത്താമെന്നു ബി.ജെ.പി. കണക്കുകൂട്ടുന്നു.

കാസ അടക്കമുള്ള ക്രിസ്ത്യൻ സംഘടനകൾ സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെങ്കിലും അവരാരും രാഷ്ട്രീയ പാർട്ടിയല്ല. ഇവരെയെല്ലാം ഉൾപ്പെടുത്തി രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണമാണു ബി.ജെ.പി.ലക്ഷ്യമിടുന്നത്. തെക്കൻ കേരളത്തിൽ രൂപീകരിക്കുന്ന പുതിയ സംഘടനയിൽ പെന്തക്കോസ്ത് വിഭാഗങ്ങളെയും സഹകരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ സംഘടനകളുടെ സഹായത്തോടെ ഇവരുടെ പിന്തുണ ഉറപ്പാക്കാനാണ് ശ്രമം നടക്കുന്നത്. ഈ രണ്ട് ഗ്രൂപ്പുകളെയും ഒരു കുടക്കീഴിൽ നിർത്തി പുതിയ പാർട്ടി രൂപീകരിക്കും .

Hot Topics

Related Articles