കാശ്മീരിലേയ്ക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്തു; തടിയന്റവിട നസീര്‍ അടക്കമുള്ള പ്രതികളുടെ ശിക്ഷാ  ശരിവച്ചു ഹൈക്കോടതി

കൊച്ചി:കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ പത്തുപേരുടെ ശിക്ഷ ശരിവെച്ച്‌ ഹൈക്കോടതി. തടിയന്റവിട നസീര്‍ അടക്കമുള്ള 10 പേരുടെ ശിക്ഷാ വിധിയാണ് ഹൈക്കോടതി ശരി വെച്ചത്. രണ്ടാം പ്രതിയടക്കം 3 പേരെ വെറുതെ വിട്ടു. എം.എച്ച്‌ ഫൈസല്‍ ,ഉമര്‍ ഫറൂഖ്, മുഹമ്മദ് നവാസ് എന്നിവരുടെ ശിക്ഷാവിധി ആണ് ഹൈക്കോടതി റദ്ദാക്കിയത്. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ഉത്തരവിട്ടു.

Advertisements

എന്‍ ഐ എ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍. പി. ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീല്‍ നല്‍കിയിരുന്നത്.എന്‍ഐയുടെ അപ്പീല്‍ കോടതി അനുവദിച്ചു. ചില കുറ്റങ്ങള്‍ ഒഴിവാക്കിയതിനെതിരെയായിരുന്നു അപ്പീല്‍. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തടിയന്റവിട നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008ല്‍ രാജ്യത്തിനെതിരായി യുദ്ധം ചെയ്യാന്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയിലേക്ക് കേരളത്തിലെ യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു പേര്‍ ഇപ്പോഴും ഒളിവിലാണ്. 18 പ്രതികളില്‍ അഞ്ചുപേരെ നേരത്തെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

കൊച്ചിയിലെ എന്‍ ഐ എ വിചാരണ 2013ല്‍ മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.സാബിര്‍ പി. ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഈ ശിക്ഷ ചോദ്യം ചെയ്താണ് 13 പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Hot Topics

Related Articles