കോട്ടയം കുടയംപടിയിൽ വാഹനാപകടം : നിർത്തിയിട്ട കാറിന് പിന്നിൽ മറ്റൊരു കാറിടിച്ചു ; വീട്ടിന്റെ മതിലും വീട്ടുമുറ്റത്തെ കാറും തകർന്നു

കുടയംപടിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം : റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ മറ്റൊരു കാറിടിച്ച്, വീടിന്റെ മതിലും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും തകർന്നു. കോട്ടയം കുടയംപടി കുരിശിന് സമീപമായിരുന്നു അപകടം. കുരിശിനു സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനായി കയറിയതായിരുന്നു എത്തിയോസിൽ എത്തിയ കാറുടമ. ഈ സമയം കോട്ടയം ഭാഗത്ത് നിന്നും എത്തിയ ആൾട്ടോ കാർ ഈ കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലേക്ക് നിരങ്ങി നീങ്ങിയ എത്തിയോസും ഓൾട്ടോയും ചേർന്ന് സമീപത്തെ വീടിന്റെ മതിൽ തകർത്തു.

Advertisements

ഈ വീടിൻറെ മതിൽ തകർന്നു വീണത് വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക് ആയിരുന്നു. അപകടത്തെ തുടർന്ന് വീട്ടുമുറ്റത്തെ കാറും ഭാഗികമായി തകർന്നിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. തിങ്കളാഴ്ച വൈകിട്ട് 8.45 ഓടു കൂടിയായിരുന്നു അപകടം.

Hot Topics

Related Articles