പൂര ചടങ്ങുകൾക്കിടെ ഇടഞ്ഞ കൊമ്പനെ തളച്ചു ; ഇടഞ്ഞത് മച്ചാട് ധര്‍മന്‍

തൃശൂര്‍: പൂരാവേശത്തിനിടെ തൃശൂരില്‍ ആന ഇടഞ്ഞു. ശ്രീമൂല സ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. അല്‍പ്പ നേരം സംഭവം ആശങ്ക സൃഷ്ടിച്ചെങ്കിലും ആനയെ ഉടന്‍ തന്നെ തളയ്ക്കാന്‍ കഴിഞ്ഞു. മച്ചാട് ധര്‍മന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ഇടഞ്ഞ ആന വലിയ പരാക്രമങ്ങള്‍ കാണിച്ചില്ല. പിന്നാലെ പാപ്പാന്‍മാര്‍ കൂച്ചുവിലങ്ങിട്ട് ആനയെ തളച്ചതോടെ ആശങ്കകളും മാറി.

Advertisements

Hot Topics

Related Articles