കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പനച്ചിക്കാട് പഞ്ചായത്തിലും : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പരുത്തുംപാറ : കൃഷി വകുപ്പിന്റെ ‘ ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന പദ്ധതിയുടെ പനച്ചിക്കാട് പഞ്ചായത്ത്തല ഉദ്ഘാടനം വ്യത്യസ്ത പരിപാടികളോടെ ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിച്ചു. മുതിർന്ന പരമ്പരാഗത കർഷകനായ കുഴിക്കാട്ട് കെ വി നാരായണൻ കുട്ടിയെ പാളത്തൊപ്പി ധരിപ്പിച്ചും പച്ചക്കറിവിത്തും തൈകളും ജൈവവളവും ഉൾപ്പെടുന്ന ‘ ജൈവക്കൂട ‘ നൽകിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisements

ഇതിനോടനുബന്ധിച്ച് നടന്ന കാർഷികസെമിനാറിൽ ‘ ജൈവരോഗ – കീട നിയന്ത്രണം പച്ചക്കറികളിൽ ‘ എന്ന വിഷയത്തെപ്പറ്റി കുമരകം അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിലെ അസോസിയേറ്റ് പ്രൊഫസർ ഡോ: എം കെ
ധന്യ ക്ലാസെടുത്തു. കർഷകരും ജനപ്രതിനിധികളും ചേർന്ന് നാടൻ പാട്ടുകളും കവിതകളും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്
ആനി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി ജെ കവിത , ജില്ലാ പഞ്ചായത്തംഗം
പി കെ വൈശാഖ് , പഞ്ചായത്തംഗങ്ങളായ എബിസൺ കെ ഏബ്രഹാം , ജയൻ കല്ലുങ്കൽ , സുമാ മുകുന്ദൻ , കൃഷി ഓഫീസർ ശിൽപ്പ ബാലചന്ദ്രൻ , സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജിജി, അസിസ്റ്റന്റ് കൃഷിഓഫീസർ സിജു ലാൽ എസ് എസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles