തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി വരെ ശമ്പളം ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്കെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രില്‍ മാസത്തെ ശമ്പളമില്ലാതെ വലയുകയാണ് ജീവനക്കാര്‍. ഇന്ന് ശമ്പളം കൊടുക്കാമെന്ന മന്ത്രിയുടെയും മാനേജ്‌മെന്റിന്റെയും ഉറപ്പ് പാലിക്കാനാവില്ലെന്നാണ് ലഭിക്കുന്ന സൂചന.
സര്‍ക്കാര്‍ പതിവായി നല്‍കുന്ന 30 കോടി രൂപ ഇന്നലെ നല്‍കിയെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. ഇന്ന് ശമ്പളം വന്നില്ലെങ്കില്‍ നാളെത്തന്നെ യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനില്ലാതെ വലയുന്ന കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഒന്നേകാല്‍ കോടി രൂപ മുടക്കി ബസ് കഴുകാന്‍ യന്ത്രം വാങ്ങാനുള്ള തീരുമാനത്തിലാണ്. വാഷിംഗ് യൂണിറ്റ് വാങ്ങുന്നതിനെതിരെ ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞമാസത്തെ ശമ്പളം എന്ന് നല്‍കുമെന്ന് പറയാന്‍ കഴിയാത്ത മാനേജ്‌മെന്റ് കോടികള്‍ അനാവശ്യമായി ചിലവഴിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.