ഒരു സിനിമ ഒന്നിച്ചയക്കാം ! അഞ്ഞൂറിലധികം ആളുകൾ ഒരു ഗ്രൂപ്പിൽ ; അടിമുടി മാറ്റവുമായി വാട്സ്‌ആപ്പ്

ന്യൂയോർക്ക് : അടിമുടി മാറ്റവുമായി വാട്സ്‌ആപ്പ്. കുഴപ്പം പിടിച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം ഇനി മുതല്‍ അഡ്മിനു നല്‍കുന്നതടക്കമുള്ള മാറ്റങ്ങളാണ് വരുന്നത്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ ഒരു സിനിമ മുഴുവന്‍ വാട്സാപ്പിലൂടെ അയയ്ക്കാം.

Advertisements

ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങള്‍ വരുന്ന ആഴ്ചകളില്‍ വിവിധ ഘട്ടങ്ങളിലായി ലഭ്യമായിത്തുടങ്ങും. ഓരോ സന്ദേശത്തിനും ഇമോജികള്‍ വഴി, സന്ദേശത്തിനുള്ളില്‍ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷന്‍സ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റില്‍ ലഭ്യമാക്കിയിട്ടുള്ള സൗകര്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ ഒരു ​ഗ്രൂപ്പില്‍ 256 അംഗങ്ങളെയാണ് ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത്. ഇത് 512 ആയി വര്‍ധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേര്‍ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.

ഗ്രൂപ്പിലെ അംഗങ്ങള്‍ അനാവശ്യമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അഡ്മിന് തന്നെ മെസേജില്‍ അമര്‍ത്തിപ്പിടിച്ച്‌ ഡിലീറ്റ് ചെയ്യാം. വോയ്സ് കോളില്‍ ഒരേസമയം 32 പേരെ വരെ ചേര്‍ക്കാം. ഇപ്പോള്‍ എട്ട് പേരെയാണു ചേര്‍ക്കാവുന്നത്. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം.

രണ്ട് ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണ അയയ്ക്കാം. നിലവി‍ല്‍ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂര്‍ണമായി അയയ്ക്കാനാവും. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ടെലഗ്രാം മെസഞ്ചര്‍ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതനിടെയാണ് വാട്സ്‌ആപ്പില്‍ മാറ്റം വരുന്നത്.

Hot Topics

Related Articles