കോട്ടയം കോതനല്ലൂരിൽ ഗുണ്ടകളുടെ കുത്തേറ്റ ഓട്ടോ ഡ്രൈവറുടെ വീടിനു നേരെ ബോംബേറ്; ബോംബെറിഞ്ഞ ഗുണ്ടാ സംഘത്തിലെ അഞ്ചു പേർ പിടിയിൽ; അക്രമി സംഘത്തെ പിടികൂടിയത് കടുത്തുരുത്തി പൊലീസ്

കോതനല്ലൂരിൽ നിന്നും
ജാഗ്രതാ ന്യൂസ്
ക്രൈം റിപ്പോർട്ടർ

കോതനല്ലൂർ: ഗുണ്ടകളുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ശേഷം വീട്ടിലേയ്ക്കു മടങ്ങിയെത്തിയ ഓട്ടോ ഡ്രൈവറുടെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഗുണ്ടാ സംഘാംഗങ്ങളായ അഞ്ചു പേരെ പൊലീസ് പിടികൂടി. കോതനല്ലൂർ, കടുത്തുരുത്തി, മാഞ്ഞൂർ സ്വദേശികളായ അഞ്ചംഗ സംഘത്തെയാണ് കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രഞ്ജിത്ത് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മുട്ടുചിറ കുരിശുമ്മൂട് ചെത്തുകുന്നേൽ അനന്തു പ്രദീപ് (23), കോതനല്ലൂർ മാഞ്ഞൂർ കുറുപ്പന്തറയിൽ പഴംമഠം പഴേമഠം വള്ളിക്കാഞ്ഞിരത്ത് ശ്രീജേഷ് (കുട്ടു -20), കടുത്തുരുത്തി അറുനൂറ്റിമംഗലം വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള വെഞ്ചാംപുറത്ത് വീട്ടാൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി തൊടുപുഴ മുട്ടം ശങ്കരപ്പള്ളി വെഞ്ചാംപുറത്ത് വീട്ടിൽ അക്ഷയ് (അപ്പു -21), കോതനല്ലൂർ മാഞ്ഞൂർ കുറുപ്പന്തറ പഴേമഠം പള്ളിത്തറമാലിയിൽ ശ്രീലേഷ് (ശ്രീക്കുട്ടൻ -21), മുട്ടുചിറ പറമ്പ്രം ചാത്തൻകുന്ന് കൊണ്ടുക്കുന്നേൽ രതുൽ രാജ് (വിഷ്ണു -27) എന്നിവരാണ് പിടിയിലായത്.

Advertisements

മേയ് ഏഴിനു കോതനല്ലൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. വാക്ക് തർക്കത്തെ തുടർന്നു ഗുണ്ടകളുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ കോനല്ലൂർ പട്ടമന മാത്യു(തങ്കച്ചൻ -53)വിന് അക്രമി സംഘത്തിന്റെ കുത്തേറ്റിരുന്നു. സാരമായി പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ഏഴിനാണ് മാത്യു കോതനല്ലൂർ ട്രാൻസ്‌ഫോമർ ജംഗ്ഷന് സമീപത്തെ വീട്ടിൽ എത്തിയത്. ഈ സമയം സ്‌കൂട്ടറിൽ എത്തിയ അക്രമി സംഘം ബോബ് ആക്രമണം നടത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂട്ടറിൽ എത്തിയ അക്രമി സംഘം ആദ്യം വഴിയിൽ സംസാരിച്ചു നിന്നവർക്ക് നേരെ ബോംബ് എറിഞ്ഞു. ഇതോടെ സ്‌കൂട്ടറിനു പിന്നിൽ ഇരുന്ന യുവാവിനെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചു. ഇതോടെ അക്രമി സംഘം വീണ്ടും ബോംബെറിയുകയായിരുന്നു. ബോംബേറിൽ നിന്നും പ്രദേശവാസികളായ ഞരളക്കാട്ട് തുരുത്തേൽ സാജു (54), ജേക്കബ് മാത്യു (54), മഠത്തിൽപ്പറമ്പിൽ കുഞ്ഞച്ചൻ എന്നിവർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

സംഭവത്തെ തുടർന്നു കടുത്തുരുത്തി എസ്.എച്ച്.ഒ രഞ്ജിത്ത് വിശ്വനാഥൻ, എസ്.ഐ ബിബിൻ ചന്ദ്രൻ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നു പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് അക്രമി സംഘാംഗങ്ങളെ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ ഒരാളുടെ വീട്ടിൽ നിന്നും ബോംബും കണ്ടെത്തിയിട്ടുണ്ട്. അക്രമി സംഘത്തിനു ഗുണ്ടാ മാഫിയ കഞ്ചാവ് സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Hot Topics

Related Articles