കോട്ടയം : ജവഹർ ബാലഭവന് മുൻപിൽ കഴിഞ്ഞ 37 ദിവസമായി നടത്തിവരുന്ന അധ്യാപക സമരം അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികൾ മുൻകൈയെടുക്കണം. ജവാഹർ ബാലഭവൻ തൽസ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തിയതിന്റെ പേരിൽ അകാരണമായി പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം തുടങ്ങിയത്. കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജില്ലകൾതോറും സംസ്കാരികകേന്ദ്രങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ ജവാഹർ ബാലഭവൻ പോലുള്ള സ്ഥാപനങ്ങൾ നിർത്തുവാൻ അനുവദിക്കരുതെന്ന് ജവാഹർ ബാലഭവൻ സംരക്ഷണ സമിതി രക്ഷാധികാരി പി കെ ആനന്ദക്കുട്ടൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ശാസ്ത്ര കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, സംരക്ഷണസമിതി കൺവീനർ പി ജി ഗോപാലകൃഷ്ണൻ, പി കെ ഹരിദാസ്, വി ജി ഹരീന്ദ്രനാഥ്, ഉപേന്ദ്രനാഥ് വി ജി, സുരേഷ് വി പി, ശിവദാസൻ കെ ബി, ജോൺ കെ എം, ആറന്മുള ശ്രീകുമാർ, മിഥുന മോഹൻ, സുപ്രഭ പി ജി, ശ്രീലത ശ്രീകുമാർ, ജയശ്രീ, മായാദേവി എന്നിവർ സംസാരിച്ചു. വ്യത്യസ്ഥമായ പരിപാടികളുമായി 38 ആം ദിവസമായ നാളെ സമരം ശക്തമായി തുടരും.