ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വർഷം ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള സാങ്കേതിക പഠന ക്ലാസ് ഹജ്ജ് കമ്മിറ്റി മുൻ സംസ്ഥാന മെമ്പർ മുസമ്മിൽ ഹാജി ഉത്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പഠന ക്ലാസ് ജില്ലാ ട്രെയിനർ ഷിഹാബ് പുതു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ഈരാറ്റുപേട്ട നൈനാർ പള്ളി ഇമാം ഹാഫിള് .അഷറഫ് മൗലവി പ്രാർത്ഥനയ്ക്ക് നേത്യതം നൽകി.
സംസ്ഥാന ഹജ്ജ് കമ്മറ്റി മാസ്റ്റർ ട്രെയിനർ എൻ. പി. ഷാജഹാൻ സാങ്കേതിക ക്ലാസിന് നേതൃത്വം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാത്രയുടെ മുന്നൊരുക്കം, ആരോഗ്യ ബോധവൽക്കരണം, മക്ക, മദീന എന്നിവിടങ്ങളിലെ താമസം, ലഗേജ്, ഹജ്ജിന്റ മറ്റ് ചടങ്ങുകൾ തുടങ്ങിയ സെക്ഷനുകൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ
ട്രെയിനർമാരായ കമറുദ്ദീൻ തോട്ടത്തിൽ. മിസാബ് ഖാൻ. സിയാദ് ഖാലിദ്. സഫറുള്ള ഖാൻ. ഇടുക്കി ജില്ലാ ഹജ്ജ് ട്രെയിനർ അബ്ദുസലാം സഖാഫി, എന്നിവർ നേത്യതം നൽകി. ഏറ്റുമാനൂർ മണ്ഡലം ട്രെയിനർ നാസർ ദാറുസലാം സ്വാഗതവും, കോട്ടയം മണ്ഡലം ട്രെയിനർ അജി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.