കോട്ടയം കളക്ടറേറ്റിന് സമീപത്തെ ഹണി ട്രാപ്പ് കേസ് : 65 കിലോ കഞ്ചാവ് കടത്തിയ സംഭവം: ജില്ലയിലെ ഗുണ്ടാ ആക്ടിവിറ്റി നിയന്ത്രിച്ച അരുൺ ഗോപൻ രണ്ടു വർഷത്തിന് ശേഷം കുടുങ്ങി

കോട്ടയം: കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, കൊട്ടേഷൻ, മയക്കുമരുന്ന്കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയായ, കോട്ടയം കുടമാളൂര്‍ മന്നത്തൂര്‍ വീട്ടില്‍ ഗോപകുമാര്‍ മകന്‍ അരുണ്‍ ഗോപന്‍(31) നെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തു . കോട്ടയം ജില്ലയിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നതും ഇയാളായിരുന്നു. 2020 -ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്ത കേസിലെ പ്രധാന സൂത്രധാരൻ ആയിരുന്നു ഇയാൾ.

Advertisements

കൂടാതെ ഏറ്റുമാനൂരിൽ എക്സൈസ് പിടികൂടിയ 65 കിലോഗ്രാം കഞ്ചാവ് കേസിലും മുഖ്യസൂത്രധാരൻ ഇയാളായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വാഹന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും, തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ തുടങ്ങിയ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. ഇതിനെത്തുടര്‍ന്ന് പ്രതിക്കെതിരെ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാൾ ഒന്നര വർഷക്കാലം കേരളത്തിൽ നിന്നും കടന്നുകളഞ്ഞ് മറ്റു പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബംഗ്ലൂരിലും ഇയാള്‍ക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. ജില്ലയിലെ ക്രിമിനലുകളെ പിടികൂടുന്നതിനായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിക്കുകയും ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വടക്കൻ ജില്ലകൾ കേന്ദ്രികരിച്ച് ബോസ് എന്ന പേരിലറിയപ്പെട്ട് കുട്ടികൾക്കിടയിലും, യുവാക്കൾക്കിടയിലും ലഹരിമരുന്നു വിൽപ്പന നടത്തിയും, പലിശക്ക് പണം നൽകിയും ഗുണ്ടായിസത്തിലൂടെയും മറ്റും പിടിച്ചുപറി നടത്തിയും അവർക്കിടയിൽ ബോസായി അറിയപ്പെടുകയായിരുന്നു.

തുടർന്ന് ജില്ലാ പൊലീസ് മേധാവി രഹസ്യ ടീമിനെ അയച്ച് പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്പി. എം.എം.ജോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ടി.എസ് റെനീഷ് ഇല്ലിക്കൽ കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം എസ് നായർ, ശ്രാവണ്‍ കെ ആർ, അനീഷ്‌ വി.കെ, ബൈജു കെ.ആര്‍ , അരുണ്‍ എസ് , നിതാന്ത് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles