ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ബാലസംഘം കലാജാഥ ഇന്ന് സമാപിക്കും; സമാപനം മണിമല മുക്കടയിൽ

കാഞ്ഞിരപ്പള്ളി: ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാലസംഘം കലാ ജാഥ ബുധനാഴ്ച മണിമലയിലെ മുക്കടയിൽ സമാപിക്കും. മൂന്നാം ദിവസത്തെ പര്യടനം ചൊവ്വാഴ്ച ഇളംങ്കാട്, മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയം, പുഞ്ചവയൽ, പനക്കച്ചിറ എന്നിവിടങ്ങളി: ൽ നടത്തി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ചെണ്ട – വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.

Advertisements

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബാലസംഘം പ്രവർത്തകരും സി പി ഐ എം നേതാക്കളായ സജിൻ വട്ടപ്പള്ളി, വി എം ഷാജഹാൻ പി കെ സണ്ണി, എം എസ് മണിയൻ, പി എസ് സജിമോൻ , സി വി അനിൽകുമാർ ,എം ജി രാജു , എം ജി റെജി ,ഷുക്കൂർ ഇബ്രാഹീം, പി കെ പ്രദീപ്, റജീനാ റഫീഖ്,, പി കെ സുധീർ ,വി എൻ പീതാംബരൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കലാ ജാഥ ബുധനാഴ്ച രാവിലെ ഒൻപതിന് മുട്ടപ്പള്ളി, 12 ന് നെടുീകാവു വയൽ, മൂന്നിന് മുക്കട എന്നിവിടങ്ങളിലൈ ത്തും. അഞ്ചിന് ബാലസംഘം റാലിയും ഉണ്ടാകും.

Hot Topics

Related Articles