അടിയോടടി : കഷ്ടപ്പെട്ട രാജസ്ഥാന് പുഷ്പം പോലെ മറുപടി: എട്ട് വിക്കറ്റ് വിജവുമായി പ്ളേ ഓഫ് പ്രതീഷ സജീവമാക്കി രാജസ്ഥാൻ

മുംബൈ: ഐപിഎല്ലില്‍ ആറാം വിജയം സ്വന്തമാക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ കൈവിടാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ട് വിക്കറ്റ് വിജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. 161 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റു നഷ്ടത്തില്‍ 11 പന്തുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി മറികടന്നു. ഒരു റണ്ണെടുക്കും മുന്‍പേ ആദ്യ വിക്കറ്റ നഷ്ടമായ ഡല്‍ഹിക്കായി ഡേവിഡ് വാര്‍ണര്‍- മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ടാണു വിജയമുറപ്പിച്ചത്.

Advertisements

മിച്ചല്‍ മാര്‍ഷ് 62 പന്തില്‍ നിന്ന് ഏഴ് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയില്‍ 89 റണ്‍സ് എടുത്തപ്പോള്‍ വാര്‍ണര്‍ 41 പന്തില്‍ നിന്ന് ഒരു സിക്‌സിന്‍റേയും 5 ഫോറുകളുടേയും അകമ്പടിയില്‍ 52 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 13 റണ്‍സെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ രവിചന്ദ്ര അശ്വിന്‍റെ മികവിലാണ് രാജസ്ഥാന്‍ റോയല്‍സ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറില്‍ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. അശ്വിന്‍ 38 പന്തില്‍ നിന്ന് രണ്ട് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയില്‍ 50 റണ്‍സെടുത്തു. ദേവദത്ത് പടിക്കല്‍ 30 പന്തില്‍ നിന്ന് രണ്ട് സിക്‌സുകളുടേയും ആറ് ഫോറുകളും നേടി 48 റണ്‍സെടുത്തു.

ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷും ആന്‍ഡ്രിച്ച്‌ നോര്‍ക്കേയും ചേതന്‍ സകരിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Hot Topics

Related Articles