ഇടുക്കി : തൊടുപുഴയിൽ മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വർഷം തടവ്. തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ്. 15 വർഷം കൊണ്ട് ശിക്ഷ അനുഭവിച്ചാൽ മതി.
പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു. മൂന്നര വയസുകാരന്‍റെ സഹോദരനായ ഏഴ് വയസുകാരനായ സഹോദരനെ മര്‍ദ്ധിച്ചുകൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസിന്‍റെ അന്വേഷണത്തിനിടെയാണ് മുന്നരവയസുകാരനോട് ലൈംഗികോപദ്രവം നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഴ് വയസുകാരനെപോലെ മൂന്നര വയസുള്ള കുട്ടിയെയും മര്‍ദ്ധിച്ച് കൊല്ലുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കാണിച്ചാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കുറ്റപത്രം.