അയ്മനം: പരിപ്പ് ,അലക്കുകടവ് ഗുരുമന്ദിരങ്ങളിലും ഒളശ്ശ ഷാപ്പിലും മോഷണം നടത്തിയ യുവാവ് വെസ്റ്റ് പൊലീസിന്റെ പിടിയിലായി. പരിപ്പ് ഗുരുമന്ദിരത്തിലെ സി.സി.ടി വി യിൽ പതിഞ്ഞ ദൃശ്യത്തിലുള്ള നാലുകണ്ടത്തിൽ വാവച്ചി എന്നറിയപ്പെടുന്ന അനുരാജ് ( 29 ) ആണ് ഇന്ന് പുലർച്ചെ വാരിശ്ശേരിയിൽ നിന്ന് വെസ്റ്റ് പൊലീസ് പിടിയിലായത് . പരിപ്പ് ഗുരുമന്ദിരത്തിന്റെ താെട്ടടുത്ത വീടാണ് വാവച്ചിയുടേത് . ഇയാൾ ഇതിന് മുമ്പ് രണ്ട് തവണ ഗുരുമന്ദിരത്തിൽ മാേ
ഷണം നടത്തിയിട്ടുണ്ട്.
തുടർന്നാണ് ക്ഷേത്ര ഭാരവാഹികൾ സി.സി.ടി.വി. സ്ഥാപിച്ചത്. അലക്കുക ടവ് ഗുരുക്ഷേത്രത്തിലെ കാണിക്കവഞ്ചിയും തിടപ്പള്ളിയും കുത്തിത്തുറന്ന് പണം മാേഷ്ടിച്ച ഇയാൾ പരിപ്പ് കള്ളുഷാപ്പിൽ നിന്ന് എട്ടു കുപ്പി കള്ള് കുടിക്കകയും പണാപഹരണം നടത്തുകയും ഒരേ അന്നേദിവസം തന്നെ ചെയ്തിട്ടുണ്ട്. വെസ്റ്റ് പൊലീസ് ദിവസങ്ങളായി ഇയാളെ അന്വഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. പരിപ്പ് എസ് എൻ.ഡി.പി.യിലെ മുൻ പ്രസിഡന്റിന്റെ പുത്രൻ ഇന്ന് പത്രം ഓഫീസിൽ നിന്നും മടങ്ങവെ ഇയാളെകാണുകയും പൊലീസിൽ അറിയിക്കുകയും ആയിരുന്നു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുക്ഷേത്രത്തിന് സമീപത്തുള്ള വർക്ക് ഷോപ്പിൽ ഇയാൾ മാേഷണ സമയത്ത് ധരിച്ചിരുന്ന ടീ ഷർട്ട് ചുരുട്ടി വെച്ചിരുന്നതും പ്രതിയെ തിരിച്ചറിയാൻ സഹായകരമായി. ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന് പാേലീസ് അറിയിച്ചു . ഷാപ്പിൽ നിന് എട്ട് കുപ്പി കള്ള് ഒരാൾക്ക് കുടിക്കാൻ സാധിക്കില്ലെന്നുo കൂട്ടുപ്രതികൾ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട് . ഈ മാസം ഒമ്പതിന് പുലർച്ചെ ഒന്നിനായിരുന്നു. പരിപ്പ്, ഒളശ്ശ . അലക്കുകടവ് പ്രദേശങ്ങളിൽ മാേഷണ പരമ്പര അരങ്ങേറിയത്.