കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വാഹനാപകടം; കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൊച്ചി : ധനുഷ്‌ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു, ബന്ധുക്കളും അയൽവാസികളുമടക്കം നാലു പേർക്ക് പരുക്കേറ്റു. ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ കവിത (33) ആണ് മരിച്ചത്. ഇടുക്കി പാറത്തോട്. സ്വദേശികളായ വിജയൻ, ശാന്തകുമാരി, മാധവൻ, അനിഷ് എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

പരുക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സാർത്ഥം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ച കവിതയുടെ മൃതദേഹം കോതമംഗലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Hot Topics

Related Articles