കേരള കോൺഗ്രസ് എം സംസ്‌കാര വേദി കഥാ ചർച്ച സംഘടിപ്പിച്ചു

കോട്ടയം: കേരള കോൺഗ്രസ് എം സംസ്‌കാര വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി അജി ദൈവപ്പുര രചിച്ച’ആറാം നിലയിലെ കിളികൾ’ എന്ന കഥ ചർച്ച ചെയ്തു.ഗൂഗിൾ മീറ്റിൽ 2022മെയ് 13വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് സംസ്‌കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോക്ടർ വർഗീസ് പേരയിലിന്റെ അധ്യക്ഷതയിൽ കൂടിയ ചർച്ചാ സമ്മേളനം പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ പി അജയകുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

അഡ്വ അനിൽ കാട്ടാക്കട കോ ഓർഡിനേറ്റർ ആയി പ്രവർത്തിച്ച ചർച്ചാ സമ്മേളനം മായ സന്തോഷിന്റെ മനോഹരമായ കവിതാലാപനത്തോടെ സമാരംഭിച്ചു. പയസ് കുര്യൻ, ഡോക്ടർ സുമ സിറിയക്, റോയി കല്ലറങ്ങാട്ട്, രാധാകൃഷ്ണൻ തെരുവത്ത്, ബേബി സെബാസ്റ്റ്യൻ, അഖിൽ മാടക്കാൽ, രാജു കുന്നിക്കാട്, ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ കഥയുടെ വിവിധ തലങ്ങളെ അപഗ്രഥിച്ചുകൊണ്ട് സംസാരിച്ചു.രചയിതാവ് അജി ദൈവപ്പുര മറുപടി പ്രസംഗവും നന്ദി പ്രകാശനവും നടത്തി

Hot Topics

Related Articles