വിഷരഹിത പച്ചക്കറി ഗ്രാമത്തിനായി രംഗത്തിറങ്ങണം :
ഡോ. റോസമ്മ സോണി

അതിരമ്പുഴ : കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ അതിരമ്പുഴ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക്”പദ്ധതിയുടെ അതിരമ്പുഴ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.

Advertisements

പച്ചക്കറി വിത്തും പച്ചക്കറി തൈ കളും വിതരണം ചെയ്തു. എല്ലാ കുടുംബങ്ങളും വിഷരഹിത പച്ചക്കറി ഗ്രാമം കെട്ടിപ്പടുത്തുവാൻ മുന്നിട്ടിറങ്ങണമെന്ന് ഡോ. റോസമ്മ സോണി കർഷകരെ ഉത്ബോധിപ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ്‌ ബിജു വലിയമല യുടെ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്തംങ്ങളായ ജെയിംസ് കുര്യൻ,, ആൻസ് വർഗീസ്, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആലിസ് ജോസഫ്, കൃഷി ഓഫീസർ ഡോ.ഐറിൻ എലിസബത്ത് ജോൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ അനിൽകുമാർ പി എന്നിവർ പ്രസംഗിച്ചു. അതിരമ്പുഴ ഗ്രാമ പഞ്ചായത്തംഗങ്ങൾ, കാർഷിക സമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles