എം.സി റോഡിൽ പള്ളം പുത്തൻചന്തയിൽ വാഹനാപകടം; അജ്ഞാത വാഹനം ഇടിച്ച് കാരമ്മൂട് സ്വദേശി മരിച്ചു

പള്ളം: എം.സി റോഡിൽ പള്ളത്ത് അജ്ഞാത വാഹനം ഇടിച്ച് പാക്കിൽ കാരമ്മൂട് സ്വദേശി മരിച്ചു. കാരമ്മൂട് ഭാഗത്ത് കട്ടയിൽ റോബിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പാക്കിൽ തോണിക്കുഴിയിൽ ജനാർദനന്റെ മകൻ സന്തോഷ് ടി.ജി (49) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. പ്രദേശത്തെ മീൻകടയിലേയ്ക്കു നടന്നു വരികയായിരുന്നു സന്തോഷ്. മീൻ കടയിലേയ്ക്കു പോയ ശേഷം റോഡ് മുറിച്ചു കടക്കാനായി റോഡരികിലൂടെ നടന്ന സന്തോഷിനെ ചിങ്ങവനം ഭാഗത്തേയ്ക്കു പോകുകയായിരുന്ന അജ്ഞാത വാഹനം ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് അബോധാവസ്ഥയിൽ കിടന്ന ഇദ്ദേഹത്തെ ഇതുവഴി എത്തിയ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച ബന്ധുക്കൾക്കു വിട്ടു നൽകും. ചിങ്ങവനം പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles