കോട്ടയം മാന്നാത്ത് രണ്ടര അടി ഉയരത്തിൽ കഞ്ചാവ് ചെടി; ചെടി കണ്ടത് റോഡരികിൽ വളർന്ന് നിൽക്കുന്ന നിലയിൽ

കോട്ടയം: മാന്നാനത്ത് റോഡരികിൽ രണ്ടര അടി ഉയരത്തിൽ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തി. പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് മാഫിയ സംഘത്തിന്റെ താവളമായ പ്രദേശത്ത് കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടർന്നു പ്രദേശത്തെ കഞ്ചാവ് സംഘാംഗങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

അമ്മഞ്ചേരിയിൽ നിന്നും മാന്നാനം പോകുന്ന വഴി മാന്നാനം പൂങ്കാവനം ഷാപ്പിനു സമീപത്തെ റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പ്രദേശത്ത് ജില്ലാ പൊലീസ് മേധാവിയുടെ ഡെൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ഏതാണ്ട് പൂർണ വളർച്ച എത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടർന്നു ഇവർ കഞ്ചാവ് ചെടി കസ്റ്റഡിയിൽ എടുത്തു. തുടർന്നു എക്‌സൈസിന് ചെടി കൈമാറിയിട്ടുണ്ട്. കഞ്ചാവ് ചെടി വളർന്നത് സംബന്ധിച്ചു വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പൊലീസ് സംഘം.

Hot Topics

Related Articles