ഏറ്റുമാനൂർ നഗരസഭ ഉപതെരഞ്ഞെടുപ്പ് പ്രചരണം സമാപിച്ചു; പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം മുന്നേറി മുന്നണികൾ; മേയ് 17 ന് വിധി നിർണ്ണയം

ഏറ്റുമാനൂർ: നഗരസഭയുടെ 35-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണം സമാപിച്ചു. 17-നാണ് തെരഞ്ഞെടുപ്പ്. വാശിയേറിയ ത്രികോണ മത്സരത്തിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം നീണ്ടു നിൽക്കുന്ന പ്രവർത്തനമാണ് നടത്തിയത്. വളരെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനമാണ് തുടക്കം മുതൽ എൽ.ഡി.എഫ്.നടത്തിയത്.
എൽ.ഡി.എഫ്.സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ.മഹാദേവനും യുഡിഎഫിൽ കോൺഗ്രസ് പ്രതിനിധി സുനിൽ കുമാറും എൻ.ഡി.എ. യിൽ ബി.ജെ.പി.യുടെ സുരേഷ് ആർ നായരുമാണ് സ്ഥാനാർത്ഥികൾ.

Advertisements

ബി.ജെ.പി. അംഗം ജോലി കിട്ടി പോയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മുമ്പ് എൽ.ഡി.എഫ്. വിജയിച്ച വാർഡാണിത്. വാർഡ് തിരികെ പിടിക്കാനുള്ള തീവ്രമായ പ്രവർത്തനമാണ് എൽ.ഡി.എഫ്. നടത്തിയത്. മണ്ഡലം നിലനിർത്താൻ ബി.ജെ.പി കഠിന പരിശ്രമത്തിലാണ്. വിജയം ഉറപ്പാക്കാൻ യു.ഡി.എഫും കഠിന പരിശ്രമത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽ.ഡി.എഫ് ന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വി.എൻ.വാസവൻ, മുൻ എം.എൽ.എ. സുരേഷ് കുറുപ്പ്, കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, സിപിഐ. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, , എൻ.സി.പി.നേതാവ് ലതികാ സുഭാഷ്, മുന്നോക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാൻ പ്രേംജിത്ത്, സ്റ്റീഫൻ ജോർജ് എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയും ഭവനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

സിപിഎം നേതാവ് ഇ.എസ്.ബിജു പ്രസിഡന്റും, സിപിഐ നേതാവ് പി.എസ്.രവീന്ദ്രനാഥ് സെക്രട്ടറിയുമായുള്ള തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ചിട്ടയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇന്ന് വൈകിട്ട് വാർഡിലെ പ്രധാന ജംഗ്ഷനായ അന്തിമഹാകാളൻ കാവിലെ എസ്.പി.പിള്ള റോഡിൽ സ്ഥാനാർത്ഥിയുടെ റോഡ് ഷോയോടു കൂടി അവസാനിച്ച കലാശക്കൊട്ട് സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. സിപിഎം. ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ , നഗരസഭാ കൗൺസിലർ ഡോ.എസ്. ബീനാ ആർ.എസ്.പി.(ലെനിനിസ്റ്റ്) സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് , എൻ.സി.പി.ജില്ലാ ട്രഷറർ രഘുനാഥൻ നായർ ,സിപിഐ നേതാക്കളായ അഡ്വ.പ്രശാന്ത് രാജൻ, കെ.വി.പുരുഷൻ, മണി നാരായണൻ, അഡ്വ.കെ.ആർ.മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles