കോട്ടയം : ഗുഡ് ഷെഡ് റോഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പുതിയ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. റബ്ബർ ബോർഡ് മേൽപാലത്തിന് സമീപത്ത് പുതുതായി നിർമ്മിച്ച ട്രാക്കിലേക്കാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് വീണത്. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. മണ്ണിടിഞ്ഞ് സമയത്ത് തൊഴിലാളികൾ ഉൾപ്പെടെ ആരും പരിസരത്ത് ഉണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
25 മീറ്ററിലധികം നീളത്തിലും, ഒൻപത് മീറ്ററിലധികം ഉയരത്തിലും ഉള്ള സംരക്ഷണഭിത്തിയാണ് തകർന്നത്. ഇതിനോട് ചേർന്ന കുറേ ഭാഗം കൂടി ഇടിഞ്ഞിരിക്കുകയാണ്. നിലവിൽ മണ്ണിടിഞ്ഞ ഭാഗത്തെ 25 ലോഡിലധികം മണ്ണ് നീക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ഭാഗത്തെ മണ്ണിൻ്റെ
ഉറപ്പു കുറവാണ് മഴ ശക്തമായതോടെ മൺക്കെട്ട് ഇടിയാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു.
ഞായറാഴ്ചയും
കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് ഈ ഭാഗത്തെ മണ്ണ് നീക്കൽ പ്രവർത്തനങ്ങൾ നടത്തി എങ്കിലും പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
തിങ്കളാഴ്ച്ച ഇടിഞ്ഞ ഭാഗം വീണ്ടും വാർത്ത് കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കാനാണ് തീരുമാനം.
ഈ മാസം 28 കോട്ടയം വഴിയുള്ള റെയിൽവേ ഇരട്ടപ്പാത പൂർണമാക്കാൻ ഉള്ള പരിശ്രമങ്ങളാണ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനായുള്ള ജോലികൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ഉണ്ടായ പ്രതിസന്ധി
റെയിൽവേക്ക് അമിതഭാരമായി മാറി.