കർഷകത്തൊഴിലാളി യൂണിയൻ പതാക ജാഥയ്ക്ക് ഊഷ്മള വരവേല്പ്

ഏറ്റുമാനൂർ: പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥയ്ക്ക് ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം. ജാഥാ ക്യാപ്റ്റൻ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി. കുഞ്ഞച്ചനെ യൂണിയൻ ഏരിയ സെക്രട്ടറി പി.എസ്. വിനോദ് ഹാരമണിയിച്ചു സ്വീകരിച്ചു.

Advertisements

വാദ്യമേളങ്ങളുടെ അകമ്പടിയോടെ നല്കിയ സ്വീകരണത്തിന് വിവിധ വർഗ ബഹുജന സംഘടനകൾ അഭിവാദ്യമർപ്പിച്ചു. തുടർന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചേർന്ന സ്വീകരണ സമ്മേളനം ജാഥാ മാനേജർ സി.വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്ത് മേഖല കമ്മിറ്റികളും സ്വീകരണം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏരിയ പ്രസിഡന്റ് വി.ജെ. ഐസക് അധ്യക്ഷനായി. പി.എസ്. വിനോദ്, എം.പി. ജയപ്രകാശ്, വി.എൻ. ശശിധരൻ, സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.എസ്. സാനു, കെ.എൻ. രവി, എം.കെ.ശശി, എ.പി. ജയൻ , ടി.വി. ബിജോയി, പി.എസ്.സുമേഷ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles