പൊറോട്ടയടിച്ച അനശ്വര ഇനി വക്കീൽ കുപ്പായം അണിയും : അനശ്വര ഹരി കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ  അഭിഭാഷകയായി എൻറോൾ ചെയ്തു

എരുമേലി : അഡ്വ .അനശ്വര ഹരി ബി.എ , എൽ.എൽ.ബി അഭിഭാഷകയായി എൻറോൾ ചെയ്തു . തിങ്കളാഴ്ച രണ്ടുമണിക്ക് ഹൈക്കോടതിയിലായിരുന്നു എൻറോൾമെൻറ് ചടങ്ങ് .    കറക്കിയടിച്ചു പൊറോട്ട ഉണ്ടാക്കുന്ന എരുമേലി പുത്തെൻകൊരട്ടിയിലെ അനശ്വര എന്ന പെൺകുട്ടിയുടെ കഥയും വക്കീൽ പഠനവും  നാടാകെ ഏറ്റെടുത്തിരുന്നു ,

Advertisements

അതോടൊപ്പം   .തന്റെ വീടിന്റെയും അമ്മയുടെയും ,അനിയത്തിമാരുടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള വെല്ലുവിളി പഠനത്തോടൊപ്പം ഏറ്റെടുത്ത കൊച്ചുമിടുക്കിക്ക് അവസാനം അഭിഭാഷകയായി ഇന്ന് എൻറോൾ ചെയ്യാൻ സാധിച്ചു .തന്റെ എൽ.എൽ.ബി പഠനം വിജയകരമായി പൂർത്തിയാക്കിയ അനശ്വരക്ക് ഒത്തിരി ഓഫറുകൾ തുടർപഠനത്തിനും കരിയർ മുന്നോട്ട് നയിക്കുന്നതിനും ലഭിച്ചിട്ടുണ്ട് . സുപ്രീം കോടതി ജഡ്ജി മുതൽ സിനിമാതാരങ്ങൾ നിരവധി ജനപ്രതിനിധികൾ സമുദായ സാമൂഹിക നേതാക്കളൊക്കെ അനശ്വരയുടെ കഥയറിഞ്ഞു മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡൽഹി ആസ്ഥാനമായ ലീഗൽ കമ്പനി സുപ്രീം കോടതിയിൽ പ്രാക്ടീസിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് ,ഒപ്പം ജഡ്‌ജിയാകാനുള്ള പരിശീലനവും ഉറപ്പു നൽകിയിട്ടുണ്ട് .തൊടുപുഴ അൽ അസ്ഹർ ലോ കോളേജിൽ നിന്നാണ് അനശ്വര നിയമപഠനം പൂർത്തിയാക്കിയത് .എരുമേലി നിർമല പബ്ലിക് സ്കൂളിൽ നിന്ന് എസ് എസ് എൽ സി യും ,വെൺകുറിഞ്ഞി എസ്  എൻ ഡി പി എച്ച് എസ് എസിൽ നിന്നും പ്ലസ് ടുവും പാസ്സായ അനശ്വര ഇടതുപക്ഷ സഹയാത്രികയും എസ് എഫ് ഐ ,ഡി വൈ എഫ് ഐ നേതാവുമാണ് .എസ് എൻ ഡി പി യുടെ യൂത്ത് മൂവ്മെന്റ് ,    സൈബർ സേനയുടെ ഭാരവാഹിയുമൊക്കെയാണ് .അനശ്വരയുടെ അമ്മ സുബിയാണ് .കോവിഡ്  പ്രോട്ടോക്കോൾ കാരണം രണ്ടുപേർ മാത്രമേ എൻറോൾമെൻറ് ചടങ്ങിൽ ബന്ധുക്കളായി  ഒപ്പം ഉണ്ടായിരുന്നുള്ളൂ .

Hot Topics

Related Articles