കാഞ്ഞിരപ്പള്ള : പാറത്തോട് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി ദേശീയ ഡെങ്കിപനി ദിനാചരണം നടത്തി. കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളേജിനു സമീപത്തു നിന്നും ആരംഭിച്ച ബോധവല്‍ക്കരണ റാലി സെന്‍റ് ഡോമിനിക്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സീമോന്‍ തോമസ് ഫ്ലാഗ്ഓഫ് ചെയ്തു.
ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റല്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ , സെന്‍റ് ഡോമിനിക്സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ സ്ക്കിറ്റും ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സിന്ധു മോഹനന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് മാത്യു കോക്കാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ . അന്നമ്മ വര്‍ഗ്ഗീസ്, വികസനകാര്യ ചെയര്‍മാന്‍ .ജോണിക്കുട്ടി മഠത്തിനകം, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ . വിജയമ്മ വിജയലാല്‍, വാര്‍ഡ് മെമ്പര്‍മാരായ . രാജന്‍ റ്റി, .കെ.കെ ശശികുമാര്‍, . സോഫി ജോസഫ്, .അലിയാര്‍ കെ.യു, . സുമീന അലിയാര്‍, . ജോളി തോമസ്, .ആന്‍റണി ജോസഫ്, . ബിജോജി തോമസ്, .ഏലിയാമ്മ ജോസഫ്, . സിയാദ് കെ.എ, . ഷാലിമ ജെയിംസ്, .ബീന ജോസഫ്, .ജിജി ഫിലിപ്പ്, .കെ.പി.സുജീലന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്വേതാ ശിവദാസ്, സെക്രട്ടറി അനൂപ് എന്‍ എന്നിവര്‍ സംസാരിച്ചു.