പരാതികൾക്കും പരിഭവങ്ങൾക്കും വിട; കെ. സ്വിഫ്റ്റ് ഇന്നു മുതൽ ചെന്നൈയ്ക്കും ഊട്ടിക്കും

തിരുവനന്തപുരം: ചെന്നൈയിലേക്കും, ഊട്ടിയിലേക്കും പുതിയ സര്‍വ്വീസുമായി കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ്. ബുധനാഴ്ച (മേയ് 18) മുതല്‍ സര്‍വ്വീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്നും രണ്ട് നോണ്‍ എ.സി സീറ്റര്‍ ബസുകളാണ് ഊട്ടിയിലേക്ക് സര്‍വ്വീസ് നടത്തുന്നത്.
തിരുവനന്തപുരം – ഊട്ടി (MC റോഡ്)
തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 6.30 തിന് തിരിച്ച്‌ കൊട്ടരക്കര, കോട്ടയം, പെരുമ്ബാവൂര്‍, തൃശൂര്‍, പെരുന്തല്‍മണ്ണ നിലമ്ബൂര്‍ ഗൂഢല്ലൂര്‍ വഴി രാവിലെ 5.30 തിന് ഊട്ടിയില്‍ എത്തിച്ചേരുകയും, തിരികെ രാത്രി 7 മണിക്ക് സര്‍വ്വീസ് ആരംഭിച്ച്‌ ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലര്‍ച്ചെ 6.05 തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വ്വീസ്. ടിക്കറ്റ് നിരക്ക്: 691രൂപ

Advertisements

തിരുവനന്തപുരം – ഊട്ടി (NH)
തിരുവനന്തപുരത്ത് നിന്നും രാത്രി 8 മണിക്ക് സര്‍വ്വീസ് ആരംഭിച്ച്‌ ആലപ്പുഴ, എറണാകുളം,തൃശൂര്‍, പെരുന്തല്‍മണ്ണ നിലമ്ബൂര്‍ ഗൂഢല്ലൂര്‍ വഴി രാവിലെ 7.20 തിന് ഊട്ടിയില്‍ എത്തുന്ന രണ്ടാമത്തെ സര്‍വ്വീസ് , തിരികെ ഊട്ടിയില്‍ നിന്നും രാത്രി 8 മണിക്ക് സര്‍വ്വീസ് തുടങ്ങി ആലപ്പുഴ വഴി 7.20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ടിക്കറ്റ് നിരക്ക്: 711 രൂപ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം -ചെന്നെ AC സീറ്റര്‍
എറണാകുളത്ത് നിന്നുമാണ് ചെന്നൈയിലേക്ക് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് എ.സി ബസ് സര്‍വ്വീസ് നടത്തുന്നത് . എറണാകുളം KSRTC ബസ്സ്റ്റാന്റില്‍ നിന്നും രാത്രി 7.45 ന് തിരിച്ച്‌ 8 മണിക്ക് വൈറ്റില ഹബില്‍ നിന്നും തൃശ്ശൂര്‍, പാലക്കാട് , കോയമ്ബത്തൂര്‍, സേലം വഴി രാവിലെ 8.40 തിന് ചെന്നൈ എത്തുന്ന വിധമാണ് കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് എസി സീറ്റര്‍ സര്‍വ്വീസ് നടത്തുക. ചെന്നൈയില്‍ നിന്നും തിരിച്ച്‌ രാത്രി 8 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് പിറ്റേന്ന് രാവിലെ 8.40 തിന് എറണാകുളത്തും എത്തിച്ചേരും. ടിക്കറ്റ് നിരക്ക്- 1351 രൂപ

ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.
“Ente KSRTC” മൊബൈല്‍ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details
കെ.എസ്.ആര്‍.ടി.സി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്.
കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം
ഫോണ്‍നമ്ബര്‍- 0471 2323979
ഈമെയില്‍ – [email protected]
കെഎസ്‌ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാന്‍ഡ്ലൈന്‍ – 0471-2463799
18005994011എന്ന ടോള്‍ ഫ്രീ നമ്ബരിലേക്കും
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്‌ആര്‍ടിസി – (24×7)
വാട്സാപ്പ് – 8129562972
ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.