അഹമ്മദാബാദ് : ഗുജറാത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വര്‍ക്കിംങ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് ഹാർദ്ദിക്ക് പട്ടേൽ കോൺഗ്രസ് പാർട്ടി വിട്ടു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി. ഹാർദിക് ബിജെപിയിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്ററിൽ പങ്ക് വച്ചു.👇
”കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.”