ആഡംബരങ്ങളും ആർഭാടവുമില്ല; വൃദ്ധ സദനത്തിൽ വച്ച് മകളുടെ വിവാഹത്തിനൊരുങ്ങി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

പൊന്നാനി: നോർക്ക റൂട്‌സ് ഉപാദ്ധ്യക്ഷനും നിയമസഭ മുൻ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം തവനൂർ വൃദ്ധസദനത്തിൽ നടക്കും. 22ന് രാവിലെ ഒമ്പതിനാണ് ചടങ്ങുകൾ നടക്കുക.

Advertisements

തിരുവനന്തപുരം പി ടി നഗറിൽ വൈറ്റ് പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ. പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ആഡംബരങ്ങളില്ലാതെയാണ് ചടങ്ങുകൾ നടക്കുക. നിരഞ്ജനയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് വൃദ്ധസദനത്തിൽ വച്ച് വിവാഹം നടത്തുന്നത്. തവനൂരിലെ വൃദ്ധസദനത്തിൽ സ്ഥിരം സന്ദർശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും.

Hot Topics

Related Articles