തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസില്‍ പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ കോടതി ഉത്തരവിട്ടു. ഒന്നും രണ്ടും പ്രതികളായ തമിഴ്‌നാട് സ്വദേശി മണികണ്ഠന്‍ ശങ്കര്‍, ഡല്‍ഹി നാഗ്പൂര്‍ സ്വദേശി സി. ഭാഗ്യ രാജു എന്നിവരെയാണ് ഹാജരാക്കേണ്ടത്. പ്രതികളെ ജൂണ്‍ 15 ന് ഹാജരാക്കാനാണുത്തരവ്. സിറ്റി സൈബര്‍ ക്രൈം പൊലീസ് ഡിവൈഎസ്‌പിക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
പ്രശസ്ത മലയാള ചലച്ചിത്ര – ടി വി സീരിയല്‍ നടി പ്രവീണയുടെ പേരില്‍ പത്തിലധികം വ്യാജ ഇന്‍സ്റ്റാഗ്രാം , ഫെയ്‌സ് ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയും പേരിന് സമാനമായ മെയില്‍ ഐഡികള്‍ ഉണ്ടാക്കിയുമാണ് മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. നടി നല്‍കിയ പരാതിയിലാണ് കേസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (ഡി) (സ്ത്രീ വിലക്കിയിട്ടും ഇലക്‌ട്രോണിക് മാധ്യമത്തിലൂടെ പിന്തുടരല്‍,സ്ത്രീ ഇന്റര്‍ നെറ്റോ ഈ മെയിലോ മറ്റ് ഇലക്‌ട്രോണിക് രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിച്ചുമുള്ള പൂവാല ശല്യം) , 509 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കമെന്ന് ഉദ്ദേശിച്ചു കൊണ്ടുള്ള വാക്കോ ആംഗ്യമോ കൃത്യമോ ചെയ്യല്‍), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിലെ 66 (സി) ,67 , 67 (എ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.