ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന്റെ മോചനം വൈകിച്ചതിൽ തമിഴ് നാട് ഗവർണറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ജയിൽ മോചനത്തിനായുള്ള പേരറിവാളന്റെ അപേക്ഷയിൽ തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് വിട്ട ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ചുരുക്കം മാത്രമാണ് ഗവർണർ. മന്ത്രിസഭയുടെ ശുപാർശ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. സ്വന്തം താത്പര്യമല്ല ഗവർണർ നടപ്പാക്കേണ്ടതെന്നും കോടതി വിമർശിച്ചു.
മുപ്പത് കൊല്ലത്തിലധികം നീണ്ട ജയിൽവാസത്തിന് ശേഷമാണ് പേരറിവാളന് സുപ്രീംകോടതി മോചനം അനുവദിച്ചത്. ജയിൽ മോചനത്തിനുള്ള അപേക്ഷ 2015ലാണ് പേരറിവാളൻ തമിഴ്നാട് ഗവർണർക്ക് നൽകിയത്. എന്നാൽ അപേക്ഷയിൽ തീരുമാനമെടുക്കാതെ തീരുമാനം ഗവർണർ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്നാണ് പേരറിവാളൻ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്നാട് സർക്കാരും മോചനത്തിന് ശുപാശ നൽകിയെങ്കിലും തീരുമാനം രാഷ്ട്രപതിക്ക് വിടുകയായിരുന്നു ഗവർണർ ചെയ്തത്. ഇതിനെതിരെയാണ് സുപ്രീംകോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജസ്റ്റിസ് എൽ. നാഗേശ്വര രാവു അദ്ധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.