തൃശൂർ: കനത്തമഴയിൽ തൃശ്ശൂർ കാറളത്തും പൂമംഗലത്തും കിണർ ഇടിഞ്ഞുതാഴ്ന്നു. കാറളം എട്ടാം വാർഡിൽ പട്ടാട്ട് വീട്ടിൽ മിഥുന്റെ വീട്ടിലെ കിണറും പൂമംഗലം പഞ്ചായത്തിൽ വാർഡ് അഞ്ചിൽ എടക്കുളത്ത് ഊക്കൻ പോൾസൺ മാത്യുവിന്റെ വീടിനോട് ചേർന്നുള്ള കിണറുമാണ് ഇടിഞ്ഞുതാഴ്ന്നത്.
കാറളം പഞ്ചായത്തിൽ പത്താം വാർഡിൽ കണ്ടംകുളത്തി ഈനാശുവിന്റെ കിണറിന്റെ അരിക് ഇടിഞ്ഞു.
എട്ടാം വാർഡിൽ വേലംകുളത്തിന്റെ സംരക്ഷണ ഭിത്തിയും തകർന്നു. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് മഴയിൽ തകർന്നത്.
Advertisements