35 വർഷം മുൻപ് നടന്ന കാർ അപകടത്തിൽ മുൻ ഇന്ത്യൻ താരം സിദ്ധുവിന് ശിക്ഷ; ഒരു വർഷം ശിക്ഷ വിധിച്ചത് സുപ്രീം കോടതി

ന്യൂഡൽഹി: 35 വർഷം മുൻപ് വഴിയാത്രക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ധുവിന് ഒരു വർഷം തടവ്. വിചാരണക്കോടതിയും ഹൈക്കോടതിയും മൂന്നു വർഷം കഠിന തടവിന് ശിക്ഷിച്ച കേസിലാണ് ഇദ്ദേഹത്തിന്റെ ശിക്ഷ ഇപ്പോൾ സുപ്രീം കോടതി ഒരു വർഷമാക്കി കുറച്ചിരിക്കുന്നത്. 1987 ൽ ഗുർനാംസിംങ് എന്നയാൾ കാറിടിച്ചു മരിച്ച കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles