വായനശാലകൾക്ക് കൈത്താങ്ങായി ബ്ലോക്ക് പഞ്ചായത്ത്

പുതുപ്പള്ളി : ലൈബ്രറികളുടെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായി കൂരോപ്പട പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഫർണീച്ചറുകൾ നൽകി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കൂരോപ്പട ഡിവിഷൻ അംഗം റ്റി.എം ജോർജ് തന്റെ ഡിവിഷനിലെ 9 വാർഡുകളിലെ 9 ലൈബ്രറികൾക്കാണ് അലമാര, കസേരകൾ, എഴുത്ത് മേശ എന്നിവ നൽകിയത്. 8 ലക്ഷം രൂപാ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രതിസന്ധി നേരിടുന്ന ലൈബ്രറികൾക്ക് ഫർണീച്ചറുകൾ ലഭിച്ചത് ആശ്വാസമായി.

Advertisements

കൂരോപ്പടയിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകൻ സി.എ മാത്യൂ ഫർണിച്ചറുകളുടെ വിതരണം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷീലാ ചെറിയാൻ അധ്യക്ഷയായി.പരിപാടിയോട് അനുബന്ധിച്ച് ഇ.കെ നായനാരുടെ അനുസ്മരണവും സംഘടിപ്പിച്ചു. നായനാരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ് ഇ.കെ നായനാർ അനുസ്മരണ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗോപി ഉല്ലാസ്, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്ത് അംഗം റ്റി.ജി മോഹനൻ, ഗ്രന്ഥശാലാ പ്രവർത്തകരായ എം.ഡി ശശിധരക്കുറുപ്പ് ,എം.പി അന്ത്രയോസ്, സി.എം വർക്കി, റ്റി.ആർ സുകുമാരൻ നായർ, റ്റി.ജി ബാലചന്ദ്രൻ നായർ, എം.ജെ തോമസ്, കെ.എ ഫിലിപ്പ് ജോസഫ് ആരുവേലിൽ എന്നിവർ സംസാരിച്ചു. കൂരോപ്പട പബ്ലിക് ലൈബ്രറിക്ക് മോഡുലാർ ടോയ്‌ലറ്റും പങ്ങട വയോജന ക്ലബ്ബിന് ഫർണീച്ചറുകളും ബ്ലോക്കിൽ നിന്ന് നൽകി.

Hot Topics

Related Articles