ഈച്ച ചായയിൽ വീണാൽ എന്തു ചെയ്യണം..! ഈച്ചയുടെ ഇരുചിറകുകളിൽ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ എന്തൊക്കെ; മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞ മുസ്ലീം പണ്ഡിതന്റെ വീഡിയോ വൈറൽ; വീഡിയോ ഇവിടെ കാണാം

കോഴിക്കോട്: ഈച്ച ചായയിൽ വീണാൽ എന്ത് ചെയ്യണം..! നമ്മളൊക്കെ ചെയ്യുന്നത് എന്താണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഈച്ച ചായയിൽ വീണാൽ, ഈച്ചയെ ചായയിൽ മുക്കിയെടുക്കണമെന്നു നിർദേശിക്കുകയാണ് മുസ്ലീം പണ്ഡിതൻ തന്റെ വീഡിയോയിലൂടെ. കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയിലാണ് മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുള്ളത്. ചായയിൽ ഈച്ച വീണാൽ നമ്മൾ എന്ത് ചെയ്യും എന്നു ചോദിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

Advertisements

ഇത്തരത്തിൽ ചായയിൽ ഈച്ച വീണാൽ ഉടൻ തന്നെ നമ്മൾ ഈച്ചയെ ടെുത്ത് പുറത്തു കളയും. എന്നാൽ. ഇത്തരത്തിൽ ഈച്ചയെ കളയും മുൻപ് ആ ഈച്ചയെ ചായയിൽ മുക്കിയെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ നിർദേശം. ഈച്ചയ്ക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് ഖുറാനിൽ പറയുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഈച്ചയുടെ ഒരു ചിറകിൽ രോഗാണുവും, മറ്റൊരു ചിറകിൽ അളുക്കളെ കൊല്ലുന്നതിനുള്ള പ്രതിരോധവും ഒളിപ്പിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മാനം വാങ്ങാനെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വേദിയിൽ കയറ്റാതെ അപമാനിച്ചു വിട്ട സമസ്ത നേതാവിന്റെ നടപടി വിവാദമായിരിക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മണ്ടൻനടപടിയുമായി ഉസ്താദ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. മാന്യമായി ജീവിക്കുന്ന മുസ്ലീം സമൂഹത്തിന് പോലും നാണക്കേടായിരിക്കുകയാണ് ഇത്തരക്കാർ.

Hot Topics

Related Articles