ഡിവൈഎഫ്ഐ ഇറുമ്പയം മേഖലാ കമ്മിറ്റി വീട് നിർമ്മിച്ച് നൽകി ; ജയ്ക് സി തോമസ് താക്കോൽ ദാനം നടത്തി

തലയോലപ്പറമ്പ് :
ഡിവൈഎഫ്ഐ ഇറുമ്പയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനവും പെതുസമ്മേളനവും നടന്നു. 2021 സെപ്റ്റംബർ ഒന്നിന് മേഴ്സി ആശുപത്രിക്ക് സമീപത്തുണ്ടായ അപകടത്തിൽ ഇടതുകാൽ നഷ്ടപെട്ട കളപ്പുരയിൽ അനന്തു ജോൺസണിനാണ് ഡിവൈഎഫ്ഐ വീട് നിർമ്മിച്ചു നൽകിയത്. ഇറുമ്പയം താളലയ ജങ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ വച്ച് വീടിന്റെ താക്കോൽ അനന്തുവിന്റെ കുടുംബത്തിന് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ജയ്ക് സി തോമസ് കൈമാറി. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ച സന്നദ്ധ പ്രവർത്തകരെ സിപിഐ എം ഏരിയാ സെക്രട്ടറി കെ ശെൽവരാജ് ആദരിച്ചു. യോഗത്തിന് മേഖല പ്രസിഡന്റ് വി പി ഇമ്മാനുവേൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ രോഹിത്, സിപിഐ എം വെള്ളൂർ ലോക്കൽ സെക്രട്ടറി റ്റി വി രാജൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എസ് സന്ദീപ്ദേവ്, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജിതിൻ ബോസ്, വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനിൽ, പഞ്ചായത്തംഗം ലിസി സണ്ണി, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ കെ രജീഷ്, പി ആർ രതീഷ് , ചാക്കോ ഡേവിഡ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം അതുല്യ ഉണ്ണി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി എസ് നൗഫൽ, ബ്ലോക്ക് സെക്രട്ടറിയറ്റംഗം ആകാശ് യശോദരൻ എന്നിവർ സംസാരിച്ചു. വീട് നിർമ്മാണ കമ്മിറ്റി ട്രഷറർ ജി സാജൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ കെ എസ് സച്ചിൻ സ്വാഗതവും ചെയർമാൻ സിജോ ജോൺ നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles