കേന്ദ്രത്തിന് പിന്നാലെ കേരളവും ഇന്ധനവില കുറയ്ക്കും; നിർണ്ണായക തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധനനികുതിയിൽ കുറവ് വരുത്തിയ സാഹചര്യത്തിൽ കേരളവും പെട്രോൾ ഡീസൽ വില കുറയ്ക്കുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ധന നികുതി കുറച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരും പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്തുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി പറഞ്ഞു. പെട്രോൾ നികുതി 2.41 രൂപയായും ഡീസൽ നികുതി 1.36 രൂപയായുമായിട്ടാണ് സംസ്ഥാന സർക്കാർ കുറയ്ക്കുന്നത്.

Advertisements

പെട്രോൾ നികുതിയിൽ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ പെട്രോൾ വിലയിൽ ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. ഇതിനു പുറമേ പാചകവാതകത്തിന് 200 രൂപയുടെ സബ്‌സിഡിയും നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Hot Topics

Related Articles