തിരുവല്ല: പാലക്കാട് മുടപ്പല്ലൂരിൽ ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ റോസ്ലി, പൈലി എന്നിവരാണ് മരിച്ചത്.
തിരുവല്ലയിൽ നിന്ന് പഴനിയിലേക്ക് പോകുന്ന ബസും തൃശൂർ ഭാഗത്തേക്ക് പോകാനായി നിർത്തിയിട്ടിരുന്ന ട്രാവലറുമാണ് ഉച്ചയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Advertisements