നിർണ്ണായക വിധിയിൽ കയ്യടിച്ച് കേരളം; കിരൺകുമാറെന്ന ക്രൂരനെക്കാത്ത് ജീവപര്യന്തം അടക്കമുള്ള കഠിന ശിക്ഷകൾ; കേരളം കാത്തിരുന്ന വിധിയെന്ന് പ്രോസിക്യൂഷൻ

കോട്ടയം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്കു തള്ളി വിട്ട കൊടുംക്രൂരനായ കുറ്റവാളിയെ കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയെന്ന് സൂചന. അഞ്ചു വകുപ്പുകളിൽ കിരൺകുമാർ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കിരണിനെതിരെ നൽകാവുന്നതിൽ ഏറ്റവും ഉയർന്ന വകുപ്പ് തന്നെ കോടതി നൽകുമെന്നാണ് ലഭിക്കുന്ന സൂചന. ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം, തുടങ്ങിയ വകുപ്പുകളിൽ കിരൺകുമാർ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച കോടതി പ്രതി കുറ്റക്കാരൻ തന്നെയാണ് എന്ന് കണ്ടെത്തുകയായിരുന്നു. ഗാർഹിക പീഡനം നടന്നതായും കോടതി കണ്ടെത്തുകയും, ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

കേസിന്റെ വിധിയിൽ സന്തോഷമുണ്ടെന്നു കോടതി വിധിയെ സ്വാഗതം ചെയ്ത് വിസ്മയയുടെ അമ്മ പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വർദ്ധിച്ചതായി വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. എല്ലാ വകുപ്പുകളിലും കിരൺകുമാർ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറും വ്യക്തമാക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ തുടങ്ങിയ വകുപ്പുകളായിരുന്നു പ്രതിക്കെതിരെ ചുമത്തിയത്. ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് കോടതി പൂർണമായും അംഗീകരിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്ലെറ്റിൽ 2021 ജൂൺ 21നാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺകുമാർ 21ന് രാത്രി എട്ടരയോടെ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

കിരണിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി പത്തിന് ആരംഭിച്ച വിചാരണ ഈ മാസം 18നാണ് പൂർത്തിയായത്. വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഒരുമാസം മുമ്പ് കിരണിന് ജാമ്യം അനുവദിച്ചിരുന്നു.

Hot Topics

Related Articles