തൃശ്ശൂരിലെ സ്കൂൾ കെട്ടിടം തകർന്നു വീണു : കെട്ടിടം തകർന്നത് കനത്ത മഴയിൽ

തൃശൂർ : തൃശ്ശൂരിലെ ബ്ലാങ്ങാട് ബീച്ചിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. ബ്ലാങ്ങാട് ബീച്ച് സിദ്ദിഖ് പള്ളിക്ക് കീഴിലുള്ള ബ്ലാങ്ങാട് ബീച്ച് എ.എൽ.പി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടമാണ് തകർന്നത്. 3 ക്ലാസ് മുറികളോടു കൂടിയ കെട്ടിടം കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലാണ് തകർന്നു വീണത്.

Advertisements

ഏകദേശം 50 വർഷം പഴക്കമുള്ള കെട്ടിടമാണിത്. ഓടും പട്ടികയും ചെങ്കല്ലും ചിതറി വീണ് കെട്ടിടം താഴ്ന്ന നിലയിലാണ്. സ്കൂൾ തുറക്കാൻ ഇനി ഏതാനും ദിനങ്ങൾ മാത്രമായിരിക്കെയാണ് അപകടം. ഇതോടെ വൻ ദുരന്തം ഒഴിവായി.

Hot Topics

Related Articles