പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിലെ നാല് അങ്കണവാടികളിൽ നിന്നും 22 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച അഞ്ച് ജീവനക്കാർക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 2000 – ൽ പഞ്ചായത്തിൽ അങ്കണവാടികൾ ആരംഭിച്ചപ്പോൾ മുതൽ ജോലി ചെയ്തവരായ
ആർ സരളമ്മ , ഇ എസ് സൂസമ്മ , പി ജെ തങ്കമണിയമ്മ , റ്റി എം തങ്കമ്മ , വി ജെ കുഞ്ഞൂഞ്ഞമ്മ എന്നിവരെ യോഗത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
വിരമിക്കുന്ന നാല് വർക്കർമാർക്കും ഒരു ഹെൽപ്പർക്കും രണ്ടു ഗ്രാമിന്റെ വീതം സ്വർണ്ണമോതിരമാണ് സഹപ്രവർത്തകർ ഉപഹാരമായി നൽകിയത്. മുൻ വർഷങ്ങളിൽ വിരമിച്ച 7 പേർക്കും ഇതേ പോലെ സ്വർണ്ണമോതിരം നൽകിയാണ് യാത്രയയപ്പ് നൽകിയത്. അങ്കണവാടികൾ ആരംഭിക്കുന്നതിനു മുൻപ് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന ക്രഷുകളിലും ബാലവാടികളിലും ജോലി നോക്കിയവരാണ് ഇ എസ് സൂസമ്മയും ആർ സരളമ്മയും .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സേവന കാലാവധി കൂടി പരിഗണിച്ചാൽ രണ്ടു പേർക്കും 37 വർഷത്തിലധികം സർവ്വീസുണ്ട്. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വാസന്തി സലിം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോയി മാത്യു മുഖ്യപ്രഭാഷണം നടത്തി. സ്ഥിരസമിതി അദ്ധ്യക്ഷരായ എബി സൺ കെ ഏബ്രഹാം , ജീനാ ജേക്കബ് , ഐ സി ഡി എസ് സൂപ്പർവൈസർ അനീഷാ ആർ ബാബു , അങ്കണവാടി വർക്കർമാരായ ചിന്നമ്മ സാമുവേൽ , രശ്മി കെ ആർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജീവനക്കാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.