കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.പി. ദിലീപ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹര്‍ജിയിലെ പിഴവു തീര്‍ത്ത് നമ്പരിട്ട് ഇന്ന് ബെഞ്ചിന്റെ പരിഗണനയ്ക്കു നല്‍കാന്‍ ജസ്റ്റിസ് എന്‍. നഗരേഷ് ഹൈക്കോടതി രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു.
ഉമയുടെ ഭര്‍ത്താവായിരുന്ന പി.ടി. തോമസിന് എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകളില്‍ വായ്‌പാ കുടിശികയുണ്ടെന്നും കൊച്ചി കോര്‍പ്പറേഷനിലെ ഭൂനികുതി കുടിശിക അടച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ബാലറ്റ് പേപ്പറില്‍ അക്ഷരമാലക്രമം പരിഗണിക്കാതെ ഉമ തോമസിന്റെ പേരിന് മുന്‍ഗണന നല്‍കിയെന്നും തിരഞ്ഞെടുപ്പു നിരീക്ഷകന്‍ ഇതിലിടപെട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.