സിപിഎം മാന്നാനം ലോക്കൽ കമ്മറ്റി നവകേരള സദസ്സ് സംഘടിപ്പിച്ചു

കോട്ടയം : പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സിപിഎം മാന്നാനം ലോക്കൽ കമ്മിറ്റി നവകേരള സദസ്സ് സംഘടിപ്പിച്ചു. സദസ്സ് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം സി.എൻ. സത്യനേശൻ ഉദ്ഘാടനം ചെയ്തു.

Advertisements

ലോക്കൽ കമ്മിറ്റി അംഗവും സഹകരണ ബാങ്ക് പ്രസിഡന്റുമായ പി. കെ. ജയപ്രകാശ് അധ്യക്ഷനായിരുന്നു. ലോക്കൽ സെക്രട്ടറി ടി. ടി. രാജേഷ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം പി. എൻ. പുഷ്പൻ നന്ദിയും പറഞ്ഞു.

Hot Topics

Related Articles