കോൺഗ്രസ് നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു; കോൺഗ്രസ് വിട്ടത് പാർട്ടിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന്
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു. സമാജ് വാദി പാർട്ടിയുടെ ടിക്കറ്റിൽ രാജ്യസഭയിലേയ്ക്കു വരുന്നതിനു നാമനിർദേശ പത്രികയും അദ്ദേഹം സമർപ്പിച്ചു. കോൺഗ്രസിൽ നിന്നും രാജി വച്ച ശേഷമാണ് ഇദ്ദേഹം ഇപ്പോൾ കപിൽ സിബൽ പാർട്ടി വിട്ടിരിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിലേയ്ക്കു സമാജ് വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ഇദ്ദേഹം രാജ്യസഭയിലേയ്ക്കു എത്തുന്നതിനു നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ഇന്ന് അഖിലേഷ് യാദവിനൊപ്പം എത്തിയാണ് ഇദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. കഴിഞ്ഞ 16 ന് താൻ പാർട്ടിയ്ക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ കോൺഗ്രസിലെ ജി 20 ഗ്രൂപ്പിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ട് പോകുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇദ്ദേഹവും രാജി വച്ചിരിക്കുന്നത്.