എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സി യ്ക്ക് വിടാൻ സർക്കാർ; നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ : എതിർപ്പുമായി എൻ.എസ്.എസ്

കൊച്ചി : എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാ‌ര്‍ ഏറ്റെടുത്തേ മതിയാകൂ. ലക്ഷങ്ങളും കോടികളും കോഴ നല്‍കാന്‍ കെല്‍പ്പുളളവര്‍ക്ക് മാത്രമാണ് നിലവില്‍ നിയമനം. കോഴയായി മാനേജ്മെന്‍റുകള്‍ വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നു. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് നിയമനമില്ല. പിഎസ്‍സിക്ക് വിട്ടാല്‍ അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാം, സാമ്ബത്തിക ബാദ്ധ്യതയും കുറയ്ക്കാം.

Advertisements

രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. എംഇഎസും എസ്‌എന്‍ഡിപിയും ഈ നിര്‍ദേശത്തോട് യോജിച്ചിട്ടുണ്ട്. മറ്റ് സമുദായങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഒരു രണ്ടാം വിമോചന സമരം ഇനി കേരളത്തില്‍ സാദ്ധ്യമല്ല.’ – എ കെ ബാലന്‍ പറഞ്ഞു. അതേസമയം, എയ്‍ഡഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള നീക്കത്തെ കെസിബിസിയുംഎന്‍എസ്‌എസും എതിര്‍ക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എതിർപ്പുമായി എൻ എസ്സ്.എസ്

എയ്ഡഡ് നിയമനം പി.എസ്.സി ക്ക് വിടാനുള്ള നീക്കം ശക്തമായി എതി
ർക്കുമെന്ന് എൻ.എസ്സ്.എസ്. സി.പി.എമ്മിന്റെ നീക്കത്തി ന് പിന്നിൽ ഗുഡലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി
ജി.സുകുമാരൻ നായർ. എയ്ഡഡ് സ്ഥാപനങ്ങൾ വർഷങ്ങളായി നൽകുന്ന സേവനങ്ങൾ മറക്കരുതെന്നും സുകുമാരൻ നായർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.