തിരുവനന്തപുരം : പുത്തന്‍ യൂണിഫോമില്‍ നമ്മുടെ സ്വന്തം അല്‍ ഖേരള കെഎസ്‌ആര്‍ടിസി പുതിയ ലെവലിലേക്ക്! ഇനി വെച്ചടി കയറ്റം. സ്വിഫ്റ്റിലും വേണം ഈ സംഗതി.’ യൂണിഫോമില്ലാതെ മുസ്ലീമായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ താടിയും തൊപ്പിയും വെച്ച് ജൂബ്ബ ധരിച്ച് ബസ് ഓടിക്കുന്നു എന്ന നിലയില്‍ ചിത്രം സഹിതം കഴിഞ്ഞ ദിവസം രാത്രി മുതല്‍ പ്രചരിക്കുന്ന ചിത്രമാണ്. കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് യൂണിഫോം നിയമങ്ങള്‍ ബാധകമല്ലെന്ന നിലയിലാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ഈ ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതും.
ചിത്രത്തിലുള്ളത് കെഎസ്‌ആര്‍ടിസി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ അഷ്റഫാണ്. എടിഎ 181 ബസിലെ ഡ്രൈവര്‍. അദ്ദേഹം ധരിച്ചിരിക്കുന്നത് പക്ഷേ വെള്ള ജൂബ്ബയല്ല.കെഎസ്‌ആര്‍ടിസിയുടെ യൂണിഫോമായ സ്കൈബ്ലൂ ഷര്‍ട്ട് തന്നെയാണ്. ഫുള്‍ക്കൈ ഷര്‍ട്ട് മടക്കി വെച്ചിട്ടില്ല. മടിയില്‍ ഒരു തോര്‍ത്ത് ഇട്ടിട്ടുമുണ്ട്. ഒറ്റ നോട്ടത്തില്‍ വെള്ള ജൂബ്ബ ഇട്ടിരിക്കുകയണ് എന്നേ തോന്നൂ. താടിയും മുസ്ലീം തൊപ്പിയും കൂടിയായപ്പോള്‍ കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്ന തീവ്രവാദിയായി ചിത്രീകരിച്ച് പ്രചരണം നടന്നു എന്ന് മാത്രം!
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഷ്റഫ് തീവ്ര ചിന്തകളുള്ള ആളല്ലെന്ന് അദ്ദേഹത്തെ കുറിച്ച് അറിയാവുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരായ സംഘപരിവാര്‍ അനുകൂലികള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ വാസ്തവ വിരുദ്ധമായ നിലയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് അവരും ആവശ്യപ്പെടുന്നത്. എന്നാൽ , ചിത്രത്തിൽ ഫോട്ടോ ഷോപ്പ് നടത്തിയിട്ടുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. ഷർട്ടിന്റെ നിറം കുറയ്ക്കാൻ ഫോട്ടോ ഷോപ്പ് ഉപയോഗിച്ചുണ്ട് എന്നാണ് സംശയം.