കെ റെയിൽ വിരുദ്ധ സമര സമിതി തൃക്കാക്കരയിൽ പ്രചരണം നടത്തി

കൊച്ചി : ജനഹിതം എതിരായാൽ,
കേരളത്തിന്റെ സർവനാശത്തിന് വഴിവെക്കുന്ന കെ റെയിൽ പദ്ധതിയിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രി നിർബന്ധിതനാകുമെന്നു പ്രഖ്യാപിച്ച് കെ റെയിൽ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ തൃക്കാക്കരയിൽ പ്രചാരണം നടത്തി. നട്ടാശ്ശേരി, പാറമ്പുഴയിലെ കെ.റെയിൽ വിരുദ്ധ സമിതിയാണ് തുക്കാക്കരയിൽ പ്രചാരണം നടത്തിയത്.

Advertisements

സമരസമതിയുടെ തീരുമാനപ്രകാരം കെ റെയിൽനെതിരെ തൃക്കാക്കരയിൽ 10 പേര് വീതം ഉള്ള 8 ഗ്രൂപ്പുകൾ മണ്ഡലത്തിൽ ഉടനീളം വീട് വീടാന്തരം കയറി കെ. റെയിലിനെതിരെ പ്രചരണം നടത്തിയത്. ജനഹിതം എതിരായാൽ കെ റെയിൽ നടപ്പിലാക്കുമെന്നുള്ള തീരുമാനത്തിൽ നിന്നും സർക്കാരിന് പിന്മാറേണ്ടി വരിക തന്നെ ചെയ്യും. ഈ സാഹചര്യത്തിൽ തൃക്കാക്കരയിലെ വോട്ടർമാർ കേരളത്തെ രക്ഷിക്കുന്നതിന് വേണ്ടി വോട്ട് ചെയ്യണമെന്ന് സമര സമതി അഭ്യാത്ഥിച്ചു. സമരസമതി നേതാക്കന്മാരായ പ്രിൻസ് ലുക്കോസ്, രത്‌നമ്മ പാപ്പലിൽ, രമണി ഇഞ്ചേരികുന്നേൽ സാബുമാത്യു സാം കൊടികുളം, ലിസി കുര്യൻ, പ്രിൻസ് കുഴിച്ചാലിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തിയത്.

Hot Topics

Related Articles