കോട്ടയം : മൂന്ന് ദിവസമായി അടഞ്ഞു കിടക്കുന്ന ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേന. കോട്ടയം ലോഗോ ജംഗഷനിലുള്ള മൗണ്ട് ഫോർട്ട് ഫ്ലാറ്റിൻ്റെ നാലാം നിലയിലെ
ബാൽക്കണിയിൽ പക്ഷികളുടെ ശല്യമൊഴിവാക്കാൻ സ്ഥാപിച്ച വലയിലാണ് മൂന്ന് ദിവസം മുമ്പ് പ്രാവ് കുടുങ്ങിയത്.
ദുബായിൽ താമസിക്കുന്ന എറണാകുളം സ്വദേശിയുടെ അടച്ചിട്ടിരിക്കുന്ന ഫ്ലാറ്റിൻ്റെ ബാൽക്കണിയിലെ എസി യുടെ കംപ്രസർ മൂടുന്ന തരത്തിൽ സ്ഥാപിച്ച വലയാണിത്. വിവരം അറിഞ്ഞ് ഉച്ചക്ക് 12.45 ഓടെ ഫയർഫോഴ്സ് അധികൃതരെത്തി ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചത്. ഈ പ്രാവിനൊപ്പം മറ്റൊരു പ്രാവ് കുടുങ്ങിയിരുന്നുവെങ്കിലും 2 ദിവസം മുമ്പ് അത് ചത്തു താഴെ വീണിരുന്നുവെന്നും ഫ്ലാറ്റിൽ താമസിക്കുന്നവർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടഞ്ഞു കിടക്കുന്നതിനാൽ അഗ്നിരക്ഷാസേന പ്രാവിന് സമീപമെത്താൻ ഏറെ പണിപ്പെട്ടു. ഫയർ ആൻ്റ് റസ്ക്യൂ ഓഫീസറായ നിജിൽ കുമാർ അഞ്ചാം നിലയിൽ എത്തി അവിടെ നിന്നും കയറിൽ തൂങ്ങി ഇറങ്ങി നാലാം നിലയിൽ എത്തി പ്രാവിനെ വലയിൽ നിന്ന് രക്ഷിച്ച് പിന്നീട് കയറിൽ തൂങ്ങി തന്നെ താഴെ ഇറങ്ങുകയായിരുന്നു.
ആദ്യം കയറും, തോട്ടിയും ഉൾപ്പെടെ മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ഫ്ലാറ്റിൻ്റെ
ബാൽക്കണിയിൽ എത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഏറെ പണിപ്പെട്ടിരുന്നു. ലോഗോസ് ജംഗ്ഷനിലെ സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന അതുൽ പി.ബാബുവാണ് പ്രാവ് കുടുങ്ങിയത് കണ്ട് ഫയർഫോഴ്സ് അധികൃതരെ വിവരം അറിയിച്ചത്.